കാസർഗോഡ്: സ്കൂട്ടറും ഥാർ ജീപ്പും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടുംകുഴിയിലെ അബ്ദുൾ റസാഖിന്റെയും നസീമയുടെയും മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഉളിയത്തടുക്കയിൽ വച്ചായിരുന്നു അപകടം. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിയണ്ണി ജിവിഎച്ച്എസ് സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ നിഹാൽ വിദ്യാനഗറിലെ ഒരു കടയിൽ താത്കാലികമായി ജോലി ചെയ്തു വരികയായിരുന്നു.
സഹോദരങ്ങൾ: നസൽ, തൻസീർ, റിസ ഫാത്തിമ, ആയിഷ.